ഗവര്‍ണര്‍ക്കെതിരെ രാജാക്കാട്ട് യൂത്ത് ഫ്രണ്ട്(എം) ഉപവാസം
ഗവര്‍ണര്‍ക്കെതിരെ രാജാക്കാട്ട് യൂത്ത് ഫ്രണ്ട്(എം) ഉപവാസം

ഇടുക്കി: നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നിലപാടിനെതിരെ യൂത്ത് ഫ്രണ്ട് എം ജില്ലാ കമ്മിറ്റി ഉപവാസ പ്രാര്‍ഥനായജ്ഞം നടത്തി. 51 സമരക്കാര്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ രാജാക്കാട് ടൗണില്‍ ഉപവസിച്ചു. സംസ്ഥാന പ്രസിഡന്റെ് സിറിയക് ചാഴിക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ അധ്യക്ഷനായി. രാജാക്കാട് മണ്ഡലം പ്രസിഡന്റ് ഷാജി വയലില്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിപിന്‍ സി അഗസ്റ്റ്യന്‍, സംസ്ഥാന, ജില്ലാ നേതാക്കളായ ജോയി കിഴക്കേപ്പറമ്പില്‍, ജെയിംസ് മ്ലാക്കുഴി, എ എച്ച് ഹഫീസ്, ഷിജോ തടത്തില്‍, ആകാശ് മാത്യു, സിജോ പ്ലാത്തോട്ടം, ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്റ് ബ്രീസ് മുല്ലൂര്‍, അഖില്‍ കാഞ്ഞിരത്താംകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ഉദ്ഘാടനം ചെയ്തു. ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്റ് ജിന്‍സന്‍ പുളിയംകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?






