കരാറുകാരന്റെ അനാസ്ഥ: പാറക്കടവ്-ആനകുത്തി പടി റോഡില്‍ യാത്രാ ദുരിതം

 കരാറുകാരന്റെ അനാസ്ഥ: പാറക്കടവ്-ആനകുത്തി പടി റോഡില്‍ യാത്രാ ദുരിതം

Jun 23, 2025 - 12:57
 0
 കരാറുകാരന്റെ അനാസ്ഥ: പാറക്കടവ്-ആനകുത്തി പടി റോഡില്‍ യാത്രാ ദുരിതം
This is the title of the web page

ഇടുക്കി:റോഡ് നിര്‍മാണം എന്ന പേരില്‍ അനാവശ്യമായി റോഡ് കുത്തിപ്പൊളിച്ചതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തില്‍. നഗരസഭ പതിമൂന്നാം വാര്‍ഡിലെ പാറക്കടവ് ഇലവന്ദിക്കപ്പടി ആനകുത്തിപടി റോഡാണ് മഴക്കാലത്ത് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക് മുമ്പാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി റോഡ് പൊളിച്ചത്. മഴക്കാലമായതോടെ റോഡ് നിര്‍മ്മാണം എങ്ങനെ നടക്കുമെന്ന ചോദ്യം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ കരാറുകാരന്‍ നിര്‍മാണവുമായി മുന്നോട്ടുപോയി.  റോഡിലെ പ്രധാന വളവിലെ ടാറിങ്ങും, പാറകളും പൊട്ടിച്ചു നീക്കുകയും ഇതോടെ ചെളി നിറഞ്ഞ് വാഹനങ്ങള്‍ കടന്നുപോകാത്ത സ്ഥിതിയായി. റോഡ് പൊളിച്ച് ഇട്ടിരിക്കുന്നതിനാല്‍ സ്‌കൂള്‍ ബസുകള്‍ എത്താത്തതിനാല്‍ വിദ്യാര്‍ഥികളും ഏറെ ബുദ്ധിമുട്ടിലാണ്. ടാക്‌സി വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴിയുള്ള യാത്ര നിര്‍ത്തിവച്ചിരിക്കുകയാണ് ഇതോടെ ആശുപത്രിയില്‍ അടക്കം പോകാനുള്ള അടിയന്തര സാഹചര്യത്തില്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മുന്നറിയിപ്പ് ഇല്ലാതെയാണ് റോഡ് പൊളിച്ചത്. റോഡിലെ പാറ പൊട്ടിച്ചു കടത്തുവാനുള്ള നീക്കമാണ് ഉണ്ടായതെന്നും ആരോപണമുയരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് നടന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡ് നിരന്തര പരാതിയുടെ ഫലമായിട്ടാണ് നിര്‍മാണം ആരംഭിച്ചത്.  അടിയന്തരമായി ചെളി നിറഞ്ഞ പാതയില്‍ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ വാര്‍ഡ് കൗണ്‍സിലറെ തടഞ്ഞുവച്ച് സമരം ചെയ്യുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow