പാമ്പാടുംപാറ പഞ്ചായത്തില്‍ ഭിന്നശേഷി, വയോജന പ്രത്യേക ഗ്രാമസഭ ചേര്‍ന്നു

പാമ്പാടുംപാറ പഞ്ചായത്തില്‍ ഭിന്നശേഷി, വയോജന പ്രത്യേക ഗ്രാമസഭ ചേര്‍ന്നു

Jul 19, 2026 - 13:56
 0
പാമ്പാടുംപാറ പഞ്ചായത്തില്‍ ഭിന്നശേഷി, വയോജന പ്രത്യേക ഗ്രാമസഭ ചേര്‍ന്നു
This is the title of the web page

ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തിലെ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനംചെയ്തു. 2026-27 വര്‍ഷത്തില്‍ ഭിന്നശേഷി, വയോജന വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ രൂപീകരണവും ഇതോടൊപ്പം നടന്നു. പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ് ശ്യാമ സുരേഷ്, നിധിന്‍ പോള്‍ എന്നിവര്‍ നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സി അനില്‍കുമാര്‍ അധ്യക്ഷനായി. രാധാകൃഷ്ണപിള്ള, ഷൈജ സണ്ണി, തങ്കമ്മ രാജന്‍, ബിജു ശശിധരന്‍, ബിനോയ് ചിന്താര്‍മണി, വിഷ്ണു ശ്രീമന്ദിരം, ഉഷാ സുധാകരന്‍, മോളമ്മ സുരേന്ദ്രന്‍, സജിമോന്‍ സി എസ്, അന്‍സമ്മ മാത്യു, ഷിജിമോന്‍ ഐപ്പ്, ബിന്ദു എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow