കഞ്ഞിക്കുഴിയില്‍ കര്‍ഷകര്‍ക്കെതിരായ പ്രസ്താവന: റോയി കെ പൗലോസ് എംഎല്‍എ മാപ്പ് പറയണമെന്ന് കര്‍ഷക സംഘം
കഞ്ഞിക്കുഴിയില്‍ കര്‍ഷകര്‍ക്കെതിരായ പ്രസ്താവന: റോയി കെ പൗലോസ് എംഎല്‍എ മാപ്പ് പറയണമെന്ന് കര്‍ഷക സംഘം
ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കുന്ന പ്രസ്താവനകള്‍ വായിക്കാന്‍ വേണ്ടി മാത്രം ഇടുക്കിക്ക് ഒരു എംഎല്‍എയെ ആവശ്യമില്ലെന്ന് കേരള കര്‍ഷകസംഘം. കര്‍ഷകര്‍ക്കെതിരെയുള്ള റോയി കെ പൗലോസ് എംഎല്‍എയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കഞ്ഞിക്കുഴിയില്‍ വനംവകുപ്പ് സ്വകാര്യ വ്യക്തികളുടെ ഭൂമി കൈയേറിയിട്ടില്ലെന്നും ജനങ്ങളാണ് കൈയേറ്റക്കാര്‍ എന്ന തരത്തിലുമാണ് കഴിഞ്ഞ ദിവസം ചെറുതോണിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എ പ്രതികരിച്ചത്. കൂടാതെ കാട്ടാന ആക്രമിച്ച വീടുകള്‍ ആള്‍താമസമില്ലാത്ത വീടുകളാണെന്ന എംഎല്‍എയുടെ പരാമര്‍ശവും യാഥാര്‍ഥ്യവിരുദ്ധമാണ്. പാല്‍ക്കുളമേട്, വെണ്മണി ഉള്‍പ്പെടെയുള്ള വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ സ്വന്തം കൃഷിയിടത്തിലെ മരം മുറിക്കണമെങ്കില്‍ പോലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കേണ്ട ഗതികേടിലാണുള്ളത്. പാല്‍ക്കുളമേട്ടില്‍ വനംവകുപ്പ് നിലവില്‍ കൈവശം വച്ചിരിക്കുന്ന ഭൂമി മുഴുവന്‍ റവന്യൂ ഭൂമിയാണെന്ന കാര്യം എംഎല്‍എയ്ക്ക് അറിയാമോ എന്നും അദ്ദേഹം ചോദിച്ചു. യാഥാര്‍ഥ്യത്തിന് വിരുദ്ധമായ പ്രസ്താവന എംഎല്‍എ പിന്‍വലിച്ച് പൊതുജനങ്ങളോടും കര്‍ഷകരോടും മാപ്പ് പറയണമെന്നാണ് ആവശ്യം. കര്‍ഷകര്‍ക്കെതിരായ എംഎല്‍എയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കഞ്ഞിക്കുഴിയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
What's Your Reaction?