എച്ച്എംടിഎ മുരിക്കാശേരി യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി
എച്ച്എംടിഎ മുരിക്കാശേരി യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി

ഇടുക്കി: ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍ മുരിക്കാശേരി യൂണിറ്റിന്റെ 24-ാമത് വാര്‍ഷിക പൊതുയോഗം നടന്നു. എച്ച്എംടിഎ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയത്തിനതീതമായി അംഗങ്ങളുടെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുവരുന്ന സ്വതന്ത്ര സംഘടനയാണ് ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍. പരിപാടിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറില്‍ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് മാനേജര്‍ രോഹിത് ക്ലാസ് നയിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷാജി പുളിക്കക്കുന്നേല്‍ അധ്യക്ഷനായി. കേന്ദ്ര കമ്മറ്റി ജനറല്‍ സെകട്ടറി എം കെ ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ബോസ് സെബാസ്റ്റ്യന്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. മറ്റ് യൂണിറ്റുകളില്‍ നിന്നെത്തിയ ബേബി മാത്യു, സജികുന്നേല്‍ എന്നിവര്‍ അംഗങ്ങള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. യൂണിറ്റ് ട്രഷര്‍ സാജന്‍ പ്ലാത്തോട്ടം സംസാരിച്ചു.
What's Your Reaction?






