വാത്തിക്കുടി കൃഷിഭവന്‍ കൊക്കോ തൈകള്‍ വിതരണം ചെയ്തു
വാത്തിക്കുടി കൃഷിഭവന്‍ കൊക്കോ തൈകള്‍ വിതരണം ചെയ്തു
ഇടുക്കി: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വാത്തിക്കുടി കൃഷി ഭവന്‍ ഇടവിള കൃഷിക്കുള്ള കൊക്കോ തൈകള്‍ വിതരണം ചെയ്തു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് വിതരണ ഉദ്ഘാടനംചെയ്തു. ഹൈറേഞ്ചില്‍ കര്‍ഷകര്‍ക്ക് ഏറ്റവും വരുമാനം നല്‍കുന്ന ഒരു വിളയാണ് ഏലമെങ്കിലും എല്ലാ കര്‍ഷകരും ഏലം മാത്രം കൃഷി ചെയ്യുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികവും പാരിസ്ഥിതികവുമായ അപകടസാധ്യതകള്‍ സൃഷ്ടിക്കും. അതിനാല്‍ കൊക്കോ, കുരുമുളക്, ജാതി തുടങ്ങിയ അനുയോജ്യമായ വിളകളും ഇതോടൊപ്പം പ്രോത്സാഹിപ്പിക്കുന്നത് കര്‍ഷകരുടെ വരുമാനസ്ഥിരതയ്ക്കും മണ്ണിന്റെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിനും സഹായിക്കും. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നിരവധി പദ്ധതികളിലൊന്നാണ് കൊക്കോ ഇടവിള കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കി അവരെ പ്രോത്സാഹിപ്പിക്കുക എന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് വികസിപ്പിച്ച സിസിആര്‍ പി-8 എന്ന ഇനമാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. പഞ്ചായത്ത് വികസന കാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോമി തെങ്ങുംപള്ളി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി തോമസ്, പഞ്ചായത്തംഗങ്ങളായ വില്‍സണ്‍ പുതിയകുന്നേല്‍, ബിജോ ജോസ് കൃഷി ഓഫീസര്‍ അനന്യ പി എസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?