കട്ടപ്പനയില്‍ അതിഥി തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കുന്നു: വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും തലവേദന

കട്ടപ്പനയില്‍ അതിഥി തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കുന്നു: വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും തലവേദന

Oct 25, 2026 - 16:25
Oct 25, 2026 - 17:10
 0
കട്ടപ്പനയില്‍ അതിഥി തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കുന്നു: വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും തലവേദന
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ അതിഥിതൊഴിലാളികള്‍ തമ്മിലുള്ള കയ്യാങ്കളിയും മദ്യപാനവും മറ്റു യാത്രക്കാര്‍ക്കും, വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. ഞായറാഴ്ചകളില്‍ ടൗണില്‍ അതിഥിത്തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതിനൊപ്പം ഇവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും പെരുകുകയാണ്. നഗരത്തില്‍ ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ അധികൃതരുടെ ഇടപെടല്‍ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. പൊതുസ്ഥലങ്ങളിലെ മദ്യപാനം, പരസ്പരമുള്ള വാക്കുതര്‍ക്കങ്ങള്‍, സംഘര്‍ഷങ്ങള്‍, കാല്‍നട-വാഹന ഗതാഗത തടസ്സങ്ങള്‍ എന്നിവയാണ് പ്രധാനമായും യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ അധികൃതര്‍ ശക്തമായ പരിശോധന നടത്തി തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. 

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow