നെടുങ്കണ്ടത്ത് നിര്‍മാണം പൂര്‍ത്തിയായ തോവാളപ്പടി-മഞ്ചനമെട്ട് റോഡ് തുറന്നു

നെടുങ്കണ്ടത്ത് നിര്‍മാണം പൂര്‍ത്തിയായ തോവാളപ്പടി-മഞ്ചനമെട്ട് റോഡ് തുറന്നു

Oct 25, 2026 - 17:17
 0
നെടുങ്കണ്ടത്ത് നിര്‍മാണം പൂര്‍ത്തിയായ തോവാളപ്പടി-മഞ്ചനമെട്ട് റോഡ് തുറന്നു
This is the title of the web page

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ ആമപ്പാറയിലേക്കുള്ള പാതയുടെ ഭാഗമായ തോവാളപ്പടിമഞ്ചനമെട്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത 200 മീറ്റര്‍ ഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ് നിര്‍വഹിച്ചു. വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്നതാണ് ഈ പാത. ദിവസേന നിരവധി വിനോദസഞ്ചാരികള്‍ ആശ്രയിക്കുന്ന റോഡിന്റെ തുടര്‍നിര്‍മ്മാണം ത്രിതല പഞ്ചായത്ത്, എംപി, എംഎല്‍എ ഫണ്ടുകള്‍ വിനിയോഗിച്ച് പൂര്‍ത്തിയാക്കാനാണ് തീരുമാനം. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിംല ബീബി, കെ ആര്‍ രാമചന്ദ്രന്‍, പൊതുപ്രവര്‍ത്തകരായ രഞ്ജിത്ത്, സിബി, പ്രസാദ് രഘുനാഥ്, ഷാജി പീടികയില്‍, അന്‍സല്‍ന ബീവി, സലാവുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow