കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

Jun 4, 2025 - 17:46
 0
കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി
This is the title of the web page

ഇടുക്കി: കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍  പ്രവേശനോത്സവം നടത്തി. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ വി.ബി സോജു അധ്യക്ഷനായി. ഭാരതീയ വിദ്യാനികേതന്‍ ഇടുക്കി ജില്ലാ സെക്രട്ടറി അജിത് കെ മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂള്‍ രക്ഷാധികാരി ലക്ഷ്മിക്കുട്ടി കുമാരന്‍, പാറക്കടവ് അന്നപൂര്‍ണേശ്വരീ ക്ഷേത്രം മേല്‍ശാന്തി പ്രദീഷ് വിശിഷ്ടാതിഥികളായി. സ്‌കൂള്‍ സെക്രട്ടറി കെ.എസ് പ്രസാദ്, അസിസ്റ്റന്റ് മാനേജര്‍ സുരേഷ് കെ, പി.ടി.എ പ്രസിഡന്റ് ഗിരീഷ് തോക്കാട്ട്, പിടിഎ സെക്രട്ടറി മനോജ് കീരിയാനിക്കല്‍, വനിതാ സംഘം പ്രസിഡന്റ് അമ്പിളി സുരേഷ്, സെക്രട്ടറി മിനി സോമന്‍, പ്രിന്‍സിപ്പല്‍ കെ.എസ് മധു, വൈസ് പ്രിന്‍സിപ്പല്‍ പ്രസന്ന സാനു തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ  കലാപരിപാടികളും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow