ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

Jun 4, 2025 - 18:07
 0
ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു
This is the title of the web page

ഇടുക്കി: ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-2026 അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഹൈറേഞ്ചിലെ വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്ന ജെപിഎം ഇത്തവണയും നിരവധി യൂണിവേഴ്‌സിറ്റി റാങ്കുകളാണ് നേടിയത്. വിദ്യാര്‍ഥികള്‍ക്ക് സ്വദേശത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കോളേജ് പ്ലേസ്‌മെന്റിലുടെ കഴിഞ്ഞിട്ടുണ്ട്. കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സിഎ, സിഎംഎ, എസിസിഎ, സിഎസ് തുടങ്ങിയ കോഴ്‌സുകളും തെരഞ്ഞെടുക്കാവുന്നതാണ്. ആഡ്ഓണ്‍ കോഴ്‌സുകളും കോളേജ് നല്‍കുന്നു. പൗരബോധവും സാമൂഹികപ്രതിബദ്ധതയും ഇച്ഛാശക്തിയും വളര്‍ത്തുന്നതിനായി എന്‍സിസി, എന്‍എസ്എസ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. തോപ്രാംകുടി, നെടുങ്കണ്ടം, തൂക്കുപാലം, കുമളി, ഏലപ്പാറ, മുണ്ടക്കയം തുടങ്ങി ഹൈറേഞ്ചിലെ വിവിധ മേഖലകളിലേക്ക് യാത്രാസൗകര്യവുമുണ്ട്. പെണ്‍കുട്ടികള്‍ക്കായ് ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ഡില്ലിംഗണ്‍ ഹോസ്റ്റല്‍ കോളേജിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. രുചികരമായ ഭക്ഷണമൊരുക്കിക്കൊണ്ട് ക്യാമ്പസില്‍ എല്ലാദിവസവും കാന്റീനും പ്രവര്‍ത്തനസജ്ജമാണ്. വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ജോബ് ഫെയറുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍ തുടങ്ങിയവയും നടത്തിവരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow