പണിക്കന്‍കുടി ശ്രീമംഗലേശ്വരി ദേവീക്ഷേത്രത്തില്‍ താലപ്പൊലി ഘോഷയാത്ര നടത്തി
പണിക്കന്‍കുടി ശ്രീമംഗലേശ്വരി ദേവീക്ഷേത്രത്തില്‍ താലപ്പൊലി ഘോഷയാത്ര നടത്തി
ഇടുക്കി: പണിക്കന്‍കുടി ശ്രീമംഗലേശ്വരി ദേവീക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി
മഹാപൊങ്കാലയും താലപ്പൊലിഘോഷയാത്രയും മഹാഗുരുതിയും നടത്തി. മേല്‍ശാന്തി ശ്രീരത്‌നം സതീഷ് മുഖ്യകാര്‍മികത്വം വഹിച്ചു. പുല്ലുകണ്ടം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര പണിക്കന്‍കുടി ഗുരുമന്ദിരത്തിലും പണിക്കന്‍കുടി വിശ്വകര്‍മശാഖ മന്ദിരത്തിലുമെത്തിയശേഷം അമ്പാടിക്കവല ക്ഷേത്രസന്നിധിവഴി ദേവി സന്നിധിയില്‍ സമാപിച്ചു. രക്ഷാധികാരി സി കെ പ്രസാദ് ചെങ്ങാങ്കല്‍, പ്രസിഡന്റ് ബിജു പരയ്ക്കാട്, വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി ഷൈജ ഷാജി ചൊറിയന്‍മാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?