'ആഗോള കൈ കഴുകല്‍ ' ദിനം: ജില്ലാതല ഉദ്ഘാടനം വണ്ടന്‍മേട്ടില്‍ നടത്തി
'ആഗോള കൈ കഴുകല്‍ ' ദിനം: ജില്ലാതല ഉദ്ഘാടനം വണ്ടന്‍മേട്ടില്‍ നടത്തി
ഇടുക്കി: 'ആഗോള കൈ കഴുകല്‍ ' ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ ക്ലാസും വണ്ടന്‍മേട്ടില്‍ നടന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബാലസിങ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 15നാണ് എല്ലാവര്‍ഷവും ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുന്നത്. രോഗങ്ങള്‍ തടയുന്നതിന് എറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗമാണ് സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത്. ഇതിനെപ്പറ്റി ജനങ്ങളില്‍ അവബോധവും ധാരണയും വളര്‍ത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് അധ്യക്ഷനായി. ജില്ലാ സര്‍വലൈന്‍സ് മെഡിക്കല്‍ വിഭാഗം ഓഫീസര്‍ ഡോ. ജോബിന്‍ ജി ജോസഫ് വിഷയാവതരണം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സ്റ്റെല്ല എസ്എബിഎസ് ദിനാചരണ സന്ദേശവും നല്‍കി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന സോദരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുമോള്‍ കെ ബെന്നി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൊച്ചുറാണി, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഷിജു ടി കെ, ഉപ്പുതറ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജയ്‌സണ്‍ സി ജോണ്‍, വണ്ടന്‍മേട് സിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉപാസ് ഡബ്ല്യു മിറാന്‍ഡ, ഇടുക്കി ആരോഗ്യ കേന്ദ്രം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു, ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഷൈലഭായി വി ആര്‍, പഞ്ചായത്തംഗം എസ് സത്യവാണി, ഉപ്പുതറ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനി മോഹന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?