കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ചെറുതോണിയില്‍ സായാഹ്ന ധര്‍ണ നടത്തി
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ചെറുതോണിയില്‍ സായാഹ്ന ധര്‍ണ നടത്തി
ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ചെറുതോണിയില്‍ നടത്തിയ സായാഹ്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവഞ്ചനയ്‌ക്കെതിരെയും മന്ത്രി റോഷി അഗസ്റ്റിന്റെ കര്‍ഷക വിരുധ നിലപാടിലും പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്. സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിന്‍ ജില്ലയിലെ കാര്‍ഷിക ഭൂപ്രശ്‌നങ്ങളിലോ സിഎച്ച്ആര്‍ വിഷയങ്ങളിലോ പട്ടയ നടപടികളിലോ നിര്‍മാണ നിരോധനം നീക്കുന്നതിലൊ ഇടപെടാതെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടന മാമാങ്കവുമായി ഇറങ്ങിയിരിക്കുന്നത് ജില്ലയിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് മാജുഷ് മാത്യു പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ജില്ലയിലെ മുഴുവന്‍ ഭൂപ്രശ്‌നങ്ങളും പട്ടയ വിഷയങ്ങളും കോടതി വ്യവഹാരങ്ങളും പരിഹച്ചുകൊണ്ട് ഉപാധിരഹിത പട്ടയം നല്‍കുമെന്നും വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് ഫെന്‍സിങ് സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട്, സംസ്ഥാന സെക്രട്ടറിമാരായ വര്‍ക്കി പൊടിപാറ, ബെന്നി കുന്നേല്‍, കെ ആര്‍ രാമചന്ദ്രന്‍, എം ഡി അര്‍ജുനന്‍, ജോയി വര്‍ഗീസ്, ബാബു അത്തിമൂട്ടില്‍, അജയ് കളത്തൂകുന്നേല്‍, ജോസ് ആനക്കല്ലില്‍, തങ്കച്ചന്‍ കാരക്കവയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?