ഉപ്പുതറയില്‍ ആധുനിക പൊതുശ്മശാനം: ആദ്യഘട്ട നിര്‍മാണം തുടങ്ങി
ഉപ്പുതറയില്‍ ആധുനിക പൊതുശ്മശാനം: ആദ്യഘട്ട നിര്‍മാണം തുടങ്ങി

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിന്റെ ആധുനിക പൊതുശ്മശാനത്തിന്റെ നിര്‍മാണം തുടങ്ങി. 30 ലക്ഷത്തോളം രൂപ മുതല്‍മുടക്കി ഒമ്പതേക്കര്‍ റോഡിന് സമീപം വാങ്ങിയ 50 സെന്റ് സ്ഥലത്താണ് നിര്‍മാണം. 22 ലക്ഷം രൂപയുടെ ആദ്യഘട്ട നിര്‍മാണം തുടങ്ങി. ഗ്യാസും വൈദ്യുതിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് നിര്‍മാണം. മണ്ണ് പണിക്ക് ശേഷം ശുചിത്വമിഷന്‍ സ്ഥലം പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
What's Your Reaction?






