വാഗമണ്‍ ചില്ലുപാലം സൂപ്പര്‍ഹിറ്റ്: മൂന്നുമാസത്തെ വരുമാനം 1.75 കോടി; പാലത്തില്‍ കയറിയത് 70,000 പേര്‍
വാഗമണ്‍ ചില്ലുപാലം സൂപ്പര്‍ഹിറ്റ്: മൂന്നുമാസത്തെ വരുമാനം 1.75 കോടി; പാലത്തില്‍ കയറിയത് 70,000 പേര്‍

ഇടുക്കി: സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ ഒഴുകിയെത്തിയതോടെ വാഗമണ്‍ ചില്ലുപാലം സൂപ്പര്‍ഹിറ്റ്. മൂന്നുമാസത്തിനിടെ ചില്ലുപാലത്തില്‍ കയറിയത് 70,000 സന്ദര്‍ശകര്‍. 1.75 കോടി രൂപയു െറെക്കോര്‍ഡ് വരുമാനവും. ചില്ലുപാലത്തില്‍ നിന്നുള്ള സാഹസിക കാഴ്ചകള്‍ ആസ്വദിക്കാന്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലേക്ക് എത്തുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ 40 മീറ്റര്‍ നീളത്തില്‍ മലമുകളില്‍ നിന്നാണ് ചില്ലുപാലം നിര്‍മിച്ചിരിക്കുന്നത്.
രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. ഒരേസമയം 15 പേര്‍ക്ക് മാത്രം പാലത്തില്‍ കയറാം. അഞ്ചു മിനിറ്റ് മാത്രമാണ് പാലത്തില്‍ നിന്നുള്ള സാഹസിക കാഴ്ച ആസ്വദിക്കാന്‍ ഒരാള്‍ക്ക് ലഭിക്കുന്ന പരമാവധി സമയം. സാധാരണ ദിവസങ്ങളില്‍ 500 മുതല്‍ 600 വരെ സന്ദര്‍ശകര്‍ എത്താറുണ്ട്. അവധി ദിനങ്ങളില്‍ 1500 പേര്‍ വരെ എത്തും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇത്തരം സാഹസികത വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിനെ ഇഷ്ടകേന്ദ്രമാക്കി. ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീ ഫോള്‍, ജയന്റ് സ്വിഗ്, സിപ് ലൈന്‍ തുടങ്ങിയവ പാര്‍ക്കിലുണ്ട്. ടൂറിസം സീസണ്‍ ആരംഭിച്ചതോടെ ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്. സെപ്റ്റംബര്‍ ആറിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ചില്ലുപാലം ഉദ്ഘാടനം ചെയ്തത്.
What's Your Reaction?






