സിപിഐ എം കട്ടപ്പനയില്‍ യുദ്ധവിരുദ്ധ റാലി നടത്തി
സിപിഐ എം കട്ടപ്പനയില്‍ യുദ്ധവിരുദ്ധ റാലി നടത്തി

ഇടുക്കി: ഇസ്രായേലിന്റെ യുദ്ധവെറിക്കും അധിനിവേശത്തിനുമെതിരെ സിപിഐ എം കട്ടപ്പനയില്‍ യുദ്ധവിരുദ്ധ റാലി നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കട്ടപ്പന ഇടുക്കിക്കവലയില്‍നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ച റാലിയില്‍ നിരവധിപേര്‍ അണിനിരന്നു. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോര്‍ജ്, സി ആര്‍ മുരളി, നിയാസ് അബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






