പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ യോഗാ ദിനം ആചരിച്ചു

പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ യോഗാ ദിനം ആചരിച്ചു

Jun 20, 2026 - 10:55
 0
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ യോഗാ ദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ് ഭാഷാ വിഭാഗം, യോഗ ക്ലബ് എന്നിവര്‍ ചേര്‍ന്ന് വായനാദിനവും അന്താരാഷ്ട്ര യോഗദിനവും ആചരിച്ചു. ഡയറക്ടര്‍ ഫാ. ഡോ. ലിജോ കൊച്ചുവീട്ടില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എന്‍എസ്എസിന്റെയും യോഗ ക്ലബ്ബിന്റെയും യോഗാചാര്യന്‍ പി വി ദേവസ്യയുടെയും നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗദിനാചരണവും നടന്നു. 'സൂര്യ നമസ്‌കാര്‍' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പ്രായോഗിക പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതില്‍ യോഗയുടെ പങ്ക്  വിശദീകരിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജ്കുട്ടി അധ്യക്ഷനായി. എഴുത്തുകാരന്‍ ഷാജി എം ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. ഭാഷാവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ദേവാസ്യ പി വി സംസാരിച്ചു. വായനാദിനാചരണത്തിന്റെ ഭാഗമായി കവിതാലാപനം, സാഹിത്യ ക്വിസ്, മറ്റ് കലാ-സാഹിത്യ പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow