തോപ്രാംകുടിയില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി
തോപ്രാംകുടിയില്‍ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി

ഇടുക്കി: വാത്തിക്കുടി കുടുംബാരോഗ്യ കേന്ദ്രവും കെവിവിഇഎസ് തോപ്രാംകുടി യൂണിറ്റുംചേര്‍ന്ന് ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി. തോപ്രാംകുടി വ്യാപാര ഭവനില്‍ വാത്തിക്കുടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനില വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്രമരഹിത ഭക്ഷണരീതിയും വ്യായാമക്കുറവും ആരോഗ്യ പരിശോധനകളും യഥാസമയം നടത്താന്‍ കഴിയാത്തതുമാണ് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം. പരിപാടിയില്‍ വ്യാപാരികളും ജീവനക്കാരും ഓട്ടോ ടാക്‌സി തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ജീവിതശൈലി രോഗ പരിശോധന, വനിതകള്‍ക്കായി പ്രത്യേക പരിശോധന, മലമ്പനി പകര്‍ച്ചവ്യാധി പരിശോധന, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം എന്നിവ നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവസുദന്‍ ക്ലാസെടുത്തു. വാത്തിക്കുടി മെഡിക്കല്‍ ഓഫീസര്‍ ഡോ. നിതിനും സംഘവും രോഗികളെ പരിശോധിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് തെക്കേല്‍ അധ്യക്ഷനായി. പഞ്ചായത്തംഗം ലൈല മണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിന്റോ പോള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






