യാക്കോബായ സ്കൂൾ കലോത്സവം; ഇടുക്കിയും കുമളിയും ജേതാക്കൾ
യാക്കോബായ സ്കൂൾ കലോത്സവം; ഇടുക്കിയും കുമളിയും ജേതാക്കൾ

കട്ടപ്പന : യാക്കോബായ ഇടുക്കി ഭദ്രാസന സൺഡേ സകൂൾ കലോത്സവം കട്ടപ്പനയിൽ നടന്നു.12 പള്ളികളിൽ നിന്നായി 120 ഓളം കുട്ടികളാണ് ഭദ്രാസനതല മത്സരത്തിൽ പങ്കെടുത്തത്. ഇടുക്കി ജില്ലാ സൺഡേ സ്കൂൾ 164 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. കുമളി ജില്ലാ 154 പോയിന്റോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഖില മലങ്കര തല സൺഡേ സ്കൂൾ കലോത്സവം നവംബർ 11 ന് നടക്കുന്നതിന് മുന്നോടിയായാണ് ഭദ്രാസന തല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.
ഇടവക തലത്തിൽ 74 പൊയിൻ്റ് നേടി കത്തിപ്പാറ സൺഡേ സ്കൂളും 57 പൊയിൻ്റ് നേടി കട്ടപ്പന സൺഡേ സ്കൂളും മുൻപന്തിയിലെത്തി.
കട്ടപ്പന സെൻ്റ് ജോർജ് യാക്കോബായ സുറിയാനാ ദേവാലയ വികാരി ജോൺ വർഗ്ഗീസ് പഞ്ഞിക്കാട്ടിൽ കോർഎപ്പിസ്കോപ്പ,
എം.ജെ.എസ്.എസ്.എ ഭദ്രാസന വൈസ് പ്രസി.ഫാ.ജയിംസ് കുര്യൻ, സൺഡേ സ്കൂൾ ഭദ്രാസന ഡയറക്ടർ ബെന്നി പഞ്ഞിക്കാട്ടിൽ, സെക്രട്ടറി ഷിജോ മാത്യു, ഇൻസ്പെക്ടർമാരായ ബിനീഷ് ജോർജ്, ജോബിൻ ബെന്നി, സെൻട്രൽ കമ്മറ്റിയംഗം എം.വൈ. ജോയി എന്നിവർ നേതൃത്വം നൽകി.
What's Your Reaction?






