യൂണിയന്‍ ബാങ്ക് അപ്രൈസേഴ്സ് യൂണിയന്‍ സംയുക്ത സമ്മേളനം നടത്തി
യൂണിയന്‍ ബാങ്ക് അപ്രൈസേഴ്സ് യൂണിയന്‍ സംയുക്ത സമ്മേളനം നടത്തി

ഇടുക്കി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അപ്രയ്‌സേഴ്‌സ് യൂണിയന്‍ (എഐബിഇഎ) ഇടുക്കി, കോട്ടയം ജില്ലാ സംയുക്ത സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. തൊടുപുഴയില്‍ നടന്ന സമ്മേളനം യൂണിന്‍ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. സ്വര്‍ണ വായ്പക്കാര്‍ക്ക് കൂടുതല്‍ തുക വര്‍ധിപ്പിക്കുക, ചെറുകിടക്കാര്‍ക്കും വായ്പ നല്‍കുക, ഉത്സവ ബത്തയും ബോണസും ആനുവദിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങി കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇ ആര്‍ അശോകന്‍ അധ്യക്ഷനായി. വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഴ്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി. കെ. ജബ്ബാര്‍ മുഖ്യപ്രഭാഷണം നടത്തി. എഐബിഇഎ ജില്ലാ സെക്രട്ടറി നഹാസ് പി സലിം, എം.കെ ബാലകൃഷ്ണന്‍, സെല്‍വരാജ്, പി കെ വിനോദ്കുമാര്‍, പി എസ് അനൂപ് എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റായി ഇ ആര്‍ അശോക്, സെക്രട്ടറിയായി പി എസ് കൃഷ്ണപ്രസാദ്, ട്രഷററായി അനീഷ് വിശ്വന്‍ എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






