നരിയമ്പാറ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം
നരിയമ്പാറ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം

ഇടുക്കി: കട്ടപ്പന നരിയമ്പാറ ശബരിഗിരി ശ്രീഅയ്യപ്പ മഹാവിഷ്ണു ദേവീക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. അഞ്ചാം ദിവസമായ വ്യാഴാഴ്ച സഹസ്രനാമം, യജ്ഞ പ്രാര്‍ഥന, ഭാഗവത പാരായണം, പ്രസാദമൂട്ട് എന്നീ പ്രത്യേക പൂജകള്‍ക്കൊപ്പം രുഗ്മിണി സ്വയംവരവും നടന്നു. ചേര്‍ത്തല തുറവൂര്‍ മഹി പി.ആചാരി മുഖ്യകാര്‍മികത്വത്തിലാണ് യജ്ഞം നടക്കുന്നത്. ശബരിഗിരി ശ്രീഅയ്യപ്പനെക്കുറിച്ച് ക്ഷേത്രം മേല്‍ശാന്തി വിഷ്ണു ജി. എഴുതിയ തുടങ്ങുന്ന ഭക്തിഗാനം ആലപിച്ചവരെ അനുമോദിച്ചു. നരിയംപാറ മന്നം മെമ്മോറിയല്‍ സ്‌കൂളിലേ സംഗീതാധ്യാപകനായ കെ.ജി.ഹരികൃഷ്ണന്‍, ദുര്‍ഗപ്രിയ, അനന്യ, അനീഷ്, ശ്രീലക്ഷ്മി, സാന്ദ്രാ പ്രമോദ്, ശ്രീനന്ദു തുടങ്ങിയവരാണ് ഗായകര്‍. ജന്‍സ് തൂക്കുപാലമാണ് സംഗീതം. ക്ഷേത്രം ചെയര്‍മാന്‍ ജെ.ജയകുമാര്‍, പ്രസിഡന്റ് ഹരികുമാര്‍ ഡി. പിള്ള കിഴക്കയില്‍, സെക്രട്ടറി മധുക്കുട്ടന്‍ പേരേക്കാട്ട്, ട്രഷറര്‍ ബാലു ഗോപാലകൃഷ്ണന്‍, ക്ഷേത്രം മേല്‍ശാന്തി വിഷ്ണു ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സപ്താഹയജ്ഞം 30ന് സമാപിക്കും.
What's Your Reaction?






