കുട്ടിക്കാനത്തെ ചരിത്രകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മുരിക്കാട്ടുകുടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
കുട്ടിക്കാനത്തെ ചരിത്രകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മുരിക്കാട്ടുകുടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ഇടുക്കി: ചരിത്രമുറങ്ങുന്ന കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരവും പള്ളിക്കുന്നിലെ പുരാതന പള്ളിയും സന്ദര്‍ശിച്ച് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. 210ലേറെ വര്‍ഷം പഴക്കമുള്ളതും തിരുവിതാംകൂര്‍ രാജാവിന്റെ വേനല്‍ക്കാല വസതിയുമായിരുന്ന അമ്മച്ചിക്കൊട്ടാരത്തിലെ കാഴ്ചകള്‍ വിദ്യാര്‍ഥികള്‍ നവ്യാനുഭവമായി.ബ്രിട്ടീഷുകാര്‍ ഗോത്തിക് വാസ്തുവിദ്യയില്‍ നിര്‍മിച്ച പള്ളിക്കുന്ന് സെന്റ് ജോര്‍ജ് സിഎസ്ഐ പള്ളിയും യൂറോപ്യന്‍ വംശജരെയും ബ്രിട്ടീഷ് പ്ലാന്റര്‍ ജോണ്‍ ഡാനിയേലിന്റെ ഡൗണി എന്ന പെണ്‍കുതിരയേയും അടക്കം ചെയ്തിരിക്കുന്ന കല്ലറകളും സന്ദര്‍ശിച്ചു. തുടര്‍ന്ന്, കുട്ടിക്കാനം മരിയന്‍ കോളേജിലെത്തിയ കുട്ടികള്‍ മീഡിയ വിഭാഗവുമായി കൂടിക്കാഴ്ച നടത്തി. പുരാവസ്തു ശേഖരം, സ്റ്റുഡിയോയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് വകുപ്പ് മേധാവി ഫാ. സോബി തോമസ് വിശദീകരിച്ചു.
കോ-ഓര്‍ഡിനേറ്റര്‍മാരായ ലിന്‍സി ജോര്‍ജ്, കെ ആര്‍ ദിവ്യ, ടി സി വിജി, വിദ്യാര്‍ഥികളായ പാര്‍വതി രാജേഷ്, രഞ്ജിത എസ് രാജ്, ആദിത്യ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






