വണ്ടിപ്പെരിയാര്‍ കോണിമാറ എസ്റ്റേറ്റില്‍ തേയില ദിനാചരണം നടത്തി
വണ്ടിപ്പെരിയാര്‍ കോണിമാറ എസ്റ്റേറ്റില്‍ തേയില ദിനാചരണം നടത്തി

ഇടുക്കി: പീരുമേട്ടിലെ തോട്ടം മേഖലയിലെ എസ്റ്റേറ്റുകളില്‍ തേയില ദിനാചരണം നടത്തി. വണ്ടിപ്പെരിയാര്‍ കോണിമാറ എസ്റ്റേറ്റിന്റെ ഓട്ട്‌ലൈറ്റിലെത്തിയവര്‍ക്ക് സൗജന്യമായി ചായ വിതരണം ചെയ്തു. തേയിലയുടെയും ചായയുടെയും ഗുണങ്ങള്‍ ലോകമെമ്പാടും എത്തിക്കുന്നതിന് വേണ്ടിയാണ് മെയ് 21 ഇന്റര്‍നാഷണല്‍ ലേമ ഡേ ആയി ആചരിക്കുന്നത്. കാര്‍ടമം ടി, ജിഞ്ചര്‍ ടി, മസാല ടി, ചോക്ലേറ്റ് ടി തുടങ്ങിയ വ്യത്യസ്ത ഇനം ചായകള്‍ ഇന്ന് ലഭ്യമാണ്. എല്ലാവര്‍ഷവും ഈ ദിനം കൃത്യമായി ആചരിക്കുന്നുണ്ടെന്ന് എസ്റ്റേറ്റ് മാനേജര്‍ ജോസഫ് ഫെന്‍ പറഞ്ഞു..
What's Your Reaction?






