യുഡിഎഫ് അധികാരത്തിലെത്താന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു: വി ഡി സതീശന്‍: പുതുയുഗ യാത്രയ്ക്ക് അടിമാലിയില്‍ സ്വീകരണം
യുഡിഎഫ് അധികാരത്തിലെത്താന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു: വി ഡി സതീശന്‍: പുതുയുഗ യാത്രയ്ക്ക് അടിമാലിയില്‍ സ്വീകരണം
ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് അടിമാലിയില്‍ സ്വീകരണം നല്‍കി. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിനെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. യുഡിഎഫ് ഇപ്പോള്‍ പ്രതിപക്ഷം മാത്രമല്ലെന്നും ജനങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിച്ച് അധികാരത്തില്‍ വരേണ്ട മുന്നണിയായി മാറിയെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി വിവിധ കര്‍ഷക സംഘടന നേതാക്കള്‍, ആദിവാസി ഗോത്രസംഘടന പ്രതിനിധികള്‍, വ്യാപാരികള്‍, ദളിത് സംഘടന നേതാക്കള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരുമായി ജില്ലയിലെ വികസന പ്രശ്‌നങ്ങളും ഭൂപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?