എഴുകുംവയല്‍ സഹകരണ ബാങ്ക് നിര്‍മിച്ച കളിക്കളം നാടിന് സമര്‍പ്പിച്ചു
എഴുകുംവയല്‍ സഹകരണ ബാങ്ക് നിര്‍മിച്ച കളിക്കളം നാടിന് സമര്‍പ്പിച്ചു

ഇടുക്കി: എഴുകുംവയല്‍ സഹകരണ ബാങ്ക് നിര്‍മിച്ച കളിക്കളം നാടിന് സമര്‍പ്പിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ ഉദ്ഘാടനം ചെയ്തു. മേഖലയില്‍ കായിക പരിശീലനത്തിനുള്ള കുറവ് തിരിച്ചറിഞ്ഞ ബാങ്ക് കളിക്കളം നിര്‍മിക്കുകയായിരുന്നു. യുവജനങ്ങളെ ലഹരിയിലേക്ക് നയിക്കാതെ കായികമേഖലയിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നു. ബാങ്ക് പ്രസിഡന്റ് സാബു മാത്യു മണിമലക്കുന്നേല്‍ അധ്യക്ഷനായി. നെടുങ്കണ്ടം എസ്എച്ച്ഒ ജെര്‍ലിന്‍ സ്‌കറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. 14 ടീമുകള്‍ മത്സരിച്ചു.
ഉടുമ്പന്‍ചോല അസിസ്റ്റന്റ് രജിസ്ട്രാര്‍ മോന്‍സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം എക്‌സൈസ് ഓഫീസര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. കളിക്കളം നിര്‍മിക്കാന്‍ മുഖ്യപങ്കുവഹിച്ച ചുമട്ടുതൊഴിലാളികള്‍ക്ക് ഉപഹാരം നല്‍കി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് മാത്യു പള്ളിയാടില്‍, ഷാജി ടി എസ്, കെ പി രാജന്‍, ജോര്‍ജ് അരീപ്പറമ്പില്‍, ചാക്കോ ദേവസ്യ, സജി ജോസഫ്, മാത്യു ആലക്കല്ലില്‍, റാണ ബെന്നറ്റ്, സജി ജോസഫ്, ബാങ്ക് സെക്രട്ടറി ബിബിന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






