സിഐഎസ്‌സിഇ ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടവുമായി സഹോദരങ്ങള്‍
സിഐഎസ്‌സിഇ ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടവുമായി സഹോദരങ്ങള്‍

ഇടുക്കി: സിഐഎസ്‌സിഇ ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി മെഡല്‍ നേടി
സഹോദരങ്ങള്‍. ബാംഗ്ലൂരില്‍ നടന്ന സിഐഎസ്‌സിഇ ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി മെഡല്‍ നേടിയിരിക്കുകയാണ് എഴുകുംവയല്‍ സ്വദേശികളായ ജോവാക്കിം ജിജി, ജോര്‍ദാന്‍ ജിജിയും. 14 വയസില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ ഫൈറ്റിങ്ങ് മത്സരത്തില്‍ ജോവാക്കിം ജിജി സ്വര്‍ണ്ണമെഡല്‍ നേടിയപ്പോള്‍ 19 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഫൈറ്റിങ്ങില്‍ ജോര്‍ദാന്‍ ജിജി വെള്ളിമെഡലും നേടി. എഴുകുംവയല്‍ കരാട്ടെ ടീം അംഗങ്ങളായ താരങ്ങള്‍ കരാട്ടേ ടീം ചീഫ് ക്യോഷി മാത്യു ജോസഫിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത.് ബിബിന്‍ ജയ്‌മോന്‍, സച്ചിന്‍ ടോം, അഖില്‍ വിജയന്‍, പി എസ് ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലായിയിരുന്നു പരിശീലനം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ജോവാക്കിം ദേശീയ മെഡന്‍ നേട്ടം കൈവരിക്കുന്നത്. കട്ടപ്പന ഓക്‌സിലിയം സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇവര്‍
എഴുകുംവയല്‍ കൊച്ചുപറമ്പില്‍ ജിജി - മര്‍ഫി ദമ്പതികളുടെ മക്കളാണ.് സ്വര്‍ണമെഡല്‍ നേട്ടത്തോടെ ജോവാക്കിന് ജനുവരിയില്‍ നടക്കുന്ന എസ്ജി എഫ്‌ഐ നാഷണല്‍ സ്‌കൂള്‍ ഗെയിംസിലേക്കും യോഗ്യത ലഭിച്ചിട്ടുണ്ട്.
What's Your Reaction?






