അയ്യപ്പന്‍കോവിലില്‍ ഇഞ്ചി കൃഷി വിളവെടുപ്പ് നടത്തി
അയ്യപ്പന്‍കോവിലില്‍ ഇഞ്ചി കൃഷി വിളവെടുപ്പ് നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയും ഗ്രാമീണ ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ ഇഞ്ചി കൃഷിയുടെ വിളവെടുപ്പ് നടന്നു. പഞ്ചായത്തംഗം സോണിയ ജെറി ഉദ്ഘാടനം ചെയ്തു.
ലൈബ്രറിയുടെ മികച്ച പ്രവര്‍ത്തിനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിന് വേണ്ടിയാണ് ഗ്രാമീണ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തരിശുഭൂമിയില്‍ കൃഷിയിറക്കിയത്. കൃഷിയും വിനോദവും വായനയും ലക്ഷ്യമാക്കിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ലൈബ്രറിയന്‍ അഭിലാഷ് എ എസ് പറഞ്ഞു. ഇഞ്ചി വിത്തുകളുടെ ആദ്യ വിതരണം കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവല്‍ നിര്‍വഹിച്ചു. വിനോദ സാമഗ്രികള്‍ യുവ എഴുത്തുകാരി പ്രിയ വിജീഷ് ലൈബ്രറിക്ക് കൈമാറി. ഗ്രാമീണ ഗ്രൂപ്പ് പ്രസിഡന്റ് സുധീഷ് ദാസ് അധ്യക്ഷനായി. ലൈബ്രേറിയന്‍ അഭിലാഷ്. എ. എസ്, ഗ്രൂപ്പ് സെക്രട്ടറി ബിജു . വി.എം., സോബിന്‍ ജോസ്, ടോം തോമസ്, സെബിന്‍ വി, , ദേവസ്യ, റെജി സെബാസ്റ്റ്യന്‍, ബിജു തോമസ്, വര്‍ഗീസ് ജോസഫ്, ജിന്‍സ് തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






