കുമളിയിലെ കാളയോട്ട മത്സരം: യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
കുമളിയിലെ കാളയോട്ട മത്സരം: യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

ഇടുക്കി: നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കുമളിയില്‍ സംഘടിപ്പിച്ച കാളയോട്ട മത്സരം അപകടത്തില്‍ കലാശിച്ച സാഹചര്യത്തില്‍ സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി പരാതി നല്‍കിയതായും നടപടി എടുത്തില്ലെങ്കില്‍ സമരം നടത്തുമെന്നും ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ പറഞ്ഞു.
മത്സരം നടക്കുന്ന വേളയില്‍ കൂട്ടംതെറ്റിയ കാളകള്‍ ജനക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറുകയും വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചാണ് പരിപാടി നടത്തിയത്. മുന്‍കൂര്‍ അനുമതിയോ മുന്നറിയിപ്പോ ഇല്ലാതെ നടത്തിയ പരിപാടിക്ക് പൊലീസും മറ്റ് അധികൃതരും കൂട്ടുനിന്നു. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെയും മൗനാനുവാദം നല്‍കിയ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അപകടമുണ്ടായിട്ടും തുടര്‍നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
What's Your Reaction?






