തോട്ടില്‍ വീണ് വൃദ്ധന്‍ മരിച്ചു
തോട്ടില്‍ വീണ് വൃദ്ധന്‍ മരിച്ചു

ഇടുക്കി: അടിമാലിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ തോട്ടില്‍ വീണ് വൃദ്ധന്‍ മരിച്ചു. അടിമാലി ഐക്കരക്കുന്ന് പാറയ്ക്കക്കാട്ട്കുടിയില്‍ ബേബി പത്രോസ്(63) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. വീഴ്ചയ്ക്ക് തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. നാട്ടുകാര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് അടിമാലി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍. ലീലയാണ് ഭാര്യ. മക്കള്‍: ബിന്‍സി, ബിനില്‍. മരുമകന്‍ വര്‍ഗീസ്.
What's Your Reaction?






