മലയോര ഹൈവേ നിര്‍മാണം: പരപ്പില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ഇല്ലാതാകുമെന്ന് ഡ്രൈവര്‍മാര്‍
മലയോര ഹൈവേ നിര്‍മാണം: പരപ്പില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ഇല്ലാതാകുമെന്ന് ഡ്രൈവര്‍മാര്‍

ഇടുക്കി: മലയോര ഹൈവേ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഉപ്പുതറ പരപ്പിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ഇല്ലാതാകുമെന്ന പരാതിയുമായി ഡ്രൈവര്‍മാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. പരപ്പിലെ ബസ് കാത്തിരിപ്പുകേന്ദ്രം നിലനിര്‍ത്തി റോഡ് നിര്‍മാണം പുരോഗിക്കുമ്പോള്‍ മറുവശത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പ്രദേശവാസിയുടെ പുരയിടത്തോടുചേര്‍ന്നുള്ള മതില്‍ക്കെട്ട് പൊളിച്ച് റോഡിന് വീതി കൂട്ടുമെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ മതില്‍ പൊളിക്കാതെയാണ് ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നത്. ഇതോടെ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതായി. സ്റ്റാന്‍ഡ് ഇല്ലാതായാല്‍ പകരം സൗകര്യമൊരുക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധിക്കുമെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
What's Your Reaction?






