മുളകരമേട് അല്‍ഫോന്‍സ-തോട്ടുപുറം റോഡ് നിര്‍മാണം തുടങ്ങി
മുളകരമേട് അല്‍ഫോന്‍സ-തോട്ടുപുറം റോഡ് നിര്‍മാണം തുടങ്ങി

ഇടുക്കി: മുളകരമേട് അല്‍ഫോന്‍സ -തോട്ടുപുറം റോഡിന്റെ നിര്‍മാണോദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച 7 ലക്ഷം രൂപ ചെലവഴിച്ചാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. നഗരസഭ കൗണ്‍സിലര്‍ ജൂലി റോയി അധ്യക്ഷയായി. നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, മുന്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കൗണ്‍സിലര്‍മാരായ സിബി പാറപ്പായി, സോണിയ ജെയ്ബി, പ്രശാന്ത് രാജു, ജോര്‍ജ് കൊച്ചുപറമ്പില്‍, ധന്യ തോട്ടുപുറം, സന്തോഷ് ചാംപ്ലങ്ങാട്ട്, ജിതിന്‍ ഉപ്പുമാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






