വീടിനോടുചേര്‍ന്ന് മിനി എംസിഎഫ്: തെരുവ് നായശല്യം രൂക്ഷം: വണ്ടന്‍മേട് പഞ്ചായത്തിനെതിരെ വീട്ടുടമ
വീടിനോടുചേര്‍ന്ന് മിനി എംസിഎഫ്: തെരുവ് നായശല്യം രൂക്ഷം: വണ്ടന്‍മേട് പഞ്ചായത്തിനെതിരെ വീട്ടുടമ
ഇടുക്കി: വീടിനുമുമ്പില്‍ വണ്ടന്‍മേട് പഞ്ചായത്ത് മിനി എംസിഎഫ് സ്ഥാപിച്ചതോടെ തെരുവ് നായകളുടെ ശല്യം വര്‍ധിച്ചെന്ന് വീട്ടുടമയുടെ പരാതി. പുറ്റടി- അണക്കര റോഡരികില്‍ താമസിക്കുന്ന തായിഗിരി ബെഞ്ചമിന്‍ ബാബുരാജാണ് പഞ്ചായത്തിനെതിരെ രംഗത്തെത്തിയത്. സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാല്‍ ഇദ്ദേഹം കലക്ടറെ സമീപിക്കാനൊരുങ്ങുകയാണ്.
പുറ്റടി- അണക്കര റോഡില്‍ ടീ ഫാക്ടറിക്കുസമീപം 10 മീറ്റര്‍ മാത്രം അകലെ ഇദ്ദേഹത്തിന്റെ വീടിനുമുമ്പിലാണ് എംസിഎഫ് സ്ഥാപിച്ചത്. ഇതോടെ തെരുവ് നായശല്യം വര്‍ധിച്ചു. കൂടാതെ, പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധവുമാണ്. പഞ്ചായത്തംഗത്തിന്റെ നിര്‍ദേശപ്രകാരമാണ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. എന്നാല്‍ അനുകൂല നടപടിയുണ്ടാകാത്തതിനാലാണ് ജില്ലാ ഭരണകൂടത്തെ സമീപിക്കുന്നത്.
What's Your Reaction?

