ഇരട്ടയാര്‍ പഞ്ചായത്ത് വികസന സദസ് നടത്തി
ഇരട്ടയാര്‍ പഞ്ചായത്ത് വികസന സദസ് നടത്തി
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് വികസന സദസ് എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യും. ചടങ്ങില്‍ അതിദാരിദ്രമുക്ത പഞ്ചായത്തായി ഇരട്ടയാറിനെ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ വികസനരേഖയും പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈഫ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. സബുറ ബീവി ലൈഫ് പദ്ധതി വീടിന്റെ താക്കോല്‍ കൈമാറി. ഐഎസ്ഒ 9001 2015 അംഗീകാരം നേടിയ കുടുംബശ്രീ സിഡിഎസിനെയും ഹരിതകര്‍മ സേനാംഗങ്ങളെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജിന്‍സണ്‍ വര്‍ക്കി, ജിഷ ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

