എല്‍ഡിഎഫ് ചെറുതോണിയില്‍ ധര്‍ണ നടത്തി

എല്‍ഡിഎഫ് ചെറുതോണിയില്‍ ധര്‍ണ നടത്തി

Feb 27, 2026 - 11:10
 0
എല്‍ഡിഎഫ് ചെറുതോണിയില്‍ ധര്‍ണ നടത്തി
This is the title of the web page

ഇടുക്കി: ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ആരംഭിക്കുന്നതിന് തടസം നില്‍ക്കുന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് ധര്‍ണ നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കാന്‍ ഡിപ്പോ പ്രവര്‍ത്തനം അനിവാര്യമാണെന്നും എന്ത് വിലകൊടുത്തും മാര്‍ച്ച് 2ന് ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ് സ്റ്റാന്‍ഡിന്റെ നടത്തിപ്പ് ചുമതല വാഴത്തോപ്പ് പഞ്ചായത്തിന് കൈമാറിയിരുന്നു. മുന്‍ ഭരണസമിതി ലൈസന്‍സിനായി ആര്‍ടിഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഡിപ്പോയ്ക്ക് ആവശ്യമായ ഓപ്പറേറ്റിങ് മുറിയും വിശ്രമമുറിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ജില്ലാ പഞ്ചായത്തിന് അപേക്ഷ നല്‍കി. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഇത് നിരസിച്ചതോടെയാണ് വിവാദം ശക്തമായത്. കെഎസ്ആര്‍ടിസിക്ക് പൈനാവില്‍ സ്വന്തമായി സ്ഥലമുണ്ടെങ്കിലും കെട്ടിട സൗകര്യം ഇല്ലാത്തതാണ് നിലവിലെ പ്രശ്‌നം. ഇതോടെ ജില്ലാ ആസ്ഥാനമായ ചെറുതോണിയില്‍നിന്ന് കെഎസ്ആര്‍ടിസി ഡിപ്പോ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നു. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ നിലപാടാണ് പ്രശ്‌നത്തിന് പിന്നിലെന്നാണ് കെഎസ്ആര്‍ടിസി വിലയിരുത്തുന്നത്. വാഴത്തോപ്പ് പഞ്ചായത്തംഗം സിജി ചാക്കോ അധ്യക്ഷനായി. റോമിയോ സെബാസ്റ്റ്യന്‍, ഷിജോ തടത്തില്‍, കെ ജി സത്യന്‍, അനില്‍ കൂവപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow