സിവില്‍ ഡിഫന്‍സ് മോക്ക്ഡ്രില്‍ ഇന്ന്

സിവില്‍ ഡിഫന്‍സ് മോക്ക്ഡ്രില്‍ ഇന്ന്

May 7, 2025 - 11:12
 0
സിവില്‍ ഡിഫന്‍സ് മോക്ക്ഡ്രില്‍ ഇന്ന്
This is the title of the web page

ഇടുക്കി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ബുധനാഴ്ച വൈകിട്ട് ഏഴിന് സിവില്‍ ഡിഫന്‍സ് മോക്ക്ഡ്രില്‍ നടത്തും. മോക്ക്ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് കലക്ടര്‍മാരും ഉദ്യോഗസ്ഥരും ഉറപ്പാക്കും. പൊതുജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ പറഞ്ഞു. റെസിഡന്‍സ് അസോസിയേഷനുകളും പഞ്ചായത്തുകളും മോക്ക്ഡ്രില്‍ വാര്‍ഡന്‍മാരെ നിയോഗിക്കണം. എല്ലാവരിലേക്കും ബ്ലാക്ക്ഔട്ട് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുക. സ്‌കൂളുകളിലും ബേസ്‌മെന്റുകളിലും കമ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയാറാക്കുക. മോക്ക്ഡ്രില്‍ സമയത്ത് എല്ലാ ലൈറ്റുകളും ഓഫാക്കണം. വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍നിന്ന് വെളിച്ചം പുറത്തുപോകാതിരിക്കാന്‍ ജനാലകളില്‍ കട്ടിയുള്ള കാര്‍ഡ്‌ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കണം. വീടുകളില്‍ പ്രഥമശുശ്രൂഷ കിറ്റുകള്‍ തയാറാക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. ദീര്‍ഘ സൈറന്‍ മുന്നറിയിപ്പും ചെറുത് സുരക്ഷിതമാണെന്ന അറിയിപ്പുമാണ്. ബ്ലാക്ക്ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ്‌ചെയ്യണം.

What's Your Reaction?

like

dislike

love

funny

angry

sad

wow