രാജകുമാരിയില്‍ കളംനിറഞ്ഞ് എന്‍ഡിഎ
രാജകുമാരിയില്‍ കളംനിറഞ്ഞ് എന്‍ഡിഎ
ഇടുക്കി : രാജകുമാരിയില്‍ ഇത്തവണ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ആറാം വാര്‍ഡ് പിടിക്കാന്‍ ഇത്തവണ ബിജെപി കളത്തിലിറക്കിയിരിക്കുന്നത് 24 കാരിയായ സജിത സജീവനെയാണ്. ഇത്തവണ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രാജകുമാരിയില്‍ ത്രികോണ മത്സത്തിന് കളമൊരുക്കി യുവാക്കളെയും കാര്യമായി പരിഗണിച്ചാണ് എന്‍ഡിഎ തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങിയിരിക്കുന്നത്. വോട്ടര്‍മാരുമായുള്ള അടുത്ത ബന്ധം വോട്ടായി മാറുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പ്രചാരണ രംഗത്ത് സജീവമായ സജിത സജീവന്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. കടുത്ത മത്സത്തിന് കളമൊരുക്കി സ്ഥാനാര്‍ഥികള്‍ കളം നിറയുമ്പോള്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎയും ബിജെപിയും.
What's Your Reaction?

