രാജകുമാരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി
രാജകുമാരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി

ഇടുക്കി: നാല് പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും വിദ്യാലയത്തിലേക്ക് എത്തിയിരിക്കുകയാണ് രാജകുമാരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആദ്യകാല അധ്യാപകറായിരുന്ന സരസമ്മ, സരള എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 1982 -83 കാലഘട്ടത്തിലേക്ക് സഞ്ചരിക്കുകയാണ് പഴയ സഹപാഠികളെ കണ്ടും കെട്ടിപ്പിടിച്ചും കിന്നാരം പറഞ്ഞും 1983 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികള്‍. മണ്മറഞ്ഞു പോയ അധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചു കൊണ്ടാണ് സ്നേഹസംഗമം ആരംഭിച്ചത്. സ്‌കൂള്‍ വികസന സമിതിയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി കുപ്പണിനു സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്തു. യോഗത്തില്‍ അധ്യാപകരെ ആദരിച്ചു. നാല്‍പത് വര്‍ഷങ്ങള്‍ക്കുശേഷം ആത്മമിത്രങ്ങളെ കണ്ടുമുട്ടിയതിന്റെ സന്തോഷത്തില്‍ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചും പാട്ടുപാടിയും സ്‌നേഹ വിരുന്നില്‍ പങ്കെടുത്തും ഗ്രൂപ്പ് ഫോട്ടോ എടുത്തുമാണ് കൂട്ടുകാര്‍ പിരിഞ്ഞത്. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ കമ്മിറ്റി പ്രസിഡന്റ് ജോസ് ജോസഫ്, സെക്രട്ടറി ജയന്‍ വി ടി, വൈസ് പ്രസിഡന്റ് മണി വി കെ, ട്രഷറര്‍ ബേബി വി വി, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






