മേരികുളം ആലടി ബൈപ്പാസ് റോഡില്‍ ഗതാഗതകുരുക്കും അപകടങ്ങളും പതിവാകുന്നു
മേരികുളം ആലടി ബൈപ്പാസ് റോഡില്‍ ഗതാഗതകുരുക്കും അപകടങ്ങളും പതിവാകുന്നു

ഇടുക്കി: അയ്യപ്പന്‍കോവില്‍ മേരികുളം ആലടി ബൈപ്പാസ് റോഡില്‍ വാഹന തിരക്ക് വര്‍ദ്ധിച്ചതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു. കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയിലെ മലയോര ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ താല്‍ക്കാലികമായിട്ടാണ് ആലടി മേരികുളം ബൈപ്പാസ് റോഡിലുടെ ഗതാഗതം തിരിച്ചു വിട്ടത്. എന്നാല്‍ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുകയാണ്. കൂടാതെ അമിതവേഗതയും അശ്രദ്ധയോടെ കൂടിയുള്ള ഡ്രൈവിങ്ങും അപകട കെണി ഒരുക്കുകയാണ്. ആലടി മുതല്‍ മേരികുളം വരെ ഇടുങ്ങിയ റോഡും കൊടും വളവുകളുമാണ്. ഇതറിയാതെ എത്തുന്ന മറ്റ് അന്യ ജില്ലക്കാരായ വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. കൂരാമ്പാറ പാലത്തിലൂടെ ബസ്സ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടന്നു പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്. ഏതാനും ദിവസങ്ങള്‍ കൂടി ഗതാഗത നിയന്ത്രണം ഉള്ളതിനാല്‍ ആലടി മുതല്‍ മേരികുളം വരെ റോഡിന്റെ ഇരുസൈഡുകളിലുള്ള കാടുകള്‍ വെട്ടി വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാനുള്ള നടപടികള്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഓട്ടോറിക്ഷ തൊഴിലാളികളുള്‍പ്പെടെയുള്ള ഡ്രൈവര്‍മാര്‍ പറയുന്നു.
What's Your Reaction?






