വന വിഭവങ്ങള്‍ അനധികൃതമായി കടത്തുന്നു: മറയൂര്‍ ചിന്നാര്‍ ചെക്ക്പോസ്റ്റില്‍ വനംവകുപ്പ് പരിശോധന
വന വിഭവങ്ങള്‍ അനധികൃതമായി കടത്തുന്നു: മറയൂര്‍ ചിന്നാര്‍ ചെക്ക്പോസ്റ്റില്‍ വനംവകുപ്പ് പരിശോധന
ഇടുക്കി: മറയൂരിലെ ചന്ദനക്കാടുകളില്‍നിന്നും വനമേഖലയില്‍നിന്നുമായി അനധികൃതമായി വനവിഭവങ്ങള്‍ കടത്തുന്നത് തടയാന്‍ മറയൂര്‍ ചിന്നാര്‍ ചെക്ക്പോസ്റ്റില്‍ വനം വകുപ്പ് പരിശോധന ശക്തമാക്കി. ഇരുസംസ്ഥാനങ്ങളിലേക്കും വാഹനങ്ങള്‍ വാഹനങ്ങള്‍ പരിശോധിച്ചാണ് കടത്തിവിടുന്നത്. വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങളും ശേഖരിക്കുന്നുമുണ്ട്. ചെക്ക്പോസ്റ്റിലെ ക്യാമറകളുടെ സഹായത്തോടെ ഓട്ടോമാറ്റിക് വിവരശേഖരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. അതിര്‍ത്തിയിലെ 24 മണിക്കൂര്‍ പരിശോധനയിലൂടെ കടത്ത് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വനപാലകര്‍ പറഞ്ഞു.
What's Your Reaction?