ആദിവാസി യുവാവിനെതിരെയുള്ള കള്ളക്കേസ്: സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമെന്ന്

ആദിവാസി യുവാവിനെതിരെയുള്ള കള്ളക്കേസ്: സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമെന്ന്

Dec 13, 2023 - 20:13
Jul 7, 2024 - 20:15
 0
ആദിവാസി യുവാവിനെതിരെയുള്ള കള്ളക്കേസ്: സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമെന്ന്
This is the title of the web page

ഇടുക്കി:ഉപ്പുതറ കിഴുകാനത്ത് കാട്ടിറച്ചി കടത്തി എന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന വകുപ്പുതല അന്വേഷണത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. പ്രതിയായ ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെയാണ് വകുപ്പുതല അന്വേഷണം. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സരുണ്‍ സജി, പ്രധാന സാക്ഷികള്‍ എന്നിവരോട് അഡീഷണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കോട്ടയം ഓഫീസിലെത്തി മൊഴി നല്‍കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് പരാതി. രേഖാമൂലം അറിയിപ്പുനല്‍കാതെ ഫോണിലൂടെയാണ് വിവരം നല്‍കിയത്. കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കാമെന്നറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പ്രലോഭനവും ഭീഷണിയും തുടരുകയാണ്. ഇതിനെതിരെ വനം, പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിമാര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സാക്ഷികള്‍. പ്രതിയായ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സാന്നിധ്യത്തില്‍ നടക്കുന്ന മൊഴിയെടുപ്പ് അനുകൂലമായ മൊഴി എഴുതി വാങ്ങാനാണെന്ന ഭയമുണ്ടെന്നും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നീതു ലഷ്മിക്കുനല്‍കിയ മുന്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കുമെന്നും സാക്ഷികള്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow