പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനസംഗമം
പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനസംഗമം
ഇടുക്കി: പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനസംഗമം ചേര്‍ന്നു. സ്വാതന്ത്ര്യത്തിന്റെ 78 വര്‍ഷങ്ങളെ സൂചിപ്പിച്ച് 78 വിദ്യാര്‍ഥികള്‍ പ്രസംഗം നടത്തി. മറ്റുകുട്ടികള്‍ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, അക്കമ്മ ചെറിയാന്‍, ത്ധാന്‍സി റാണി, ഭാരതമാതാ, പഴശിരാജ വേഷധാരികളായി സ്‌കളിലെത്തി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടുള്ള സന്ദര്‍ഭങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു. മാനേജര്‍ സജി ചാലില്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ പി കെ ബിജു, പിടിഎ പ്രസിഡന്റ് പ്രസന്നകുമാര്‍ കൊല്ലംപറമ്പില്‍, പിടിഎ വൈസ് പ്രസിഡന്റ് ജിന്‍സണ്‍ ചീരോംകുന്നേല്‍, പിടിഎ മാനേജ്‌മെന്റ് അംഗങ്ങള്‍, സീനിയര്‍ അസിസ്റ്റന്റ് സതീഷ് കെ വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

