ഇടുക്കിയിലും കസ്റ്റംസ് റെയ്ഡ്: ഇന്‍ഫ്‌ളുവന്‍സറുടെ കാര്‍ അടിമാലിയില്‍നിന്ന് പിടികൂടി

ഇടുക്കിയിലും കസ്റ്റംസ് റെയ്ഡ്: ഇന്‍ഫ്‌ളുവന്‍സറുടെ കാര്‍ അടിമാലിയില്‍നിന്ന് പിടികൂടി

Sep 24, 2025 - 16:36
 0
ഇടുക്കിയിലും കസ്റ്റംസ് റെയ്ഡ്: ഇന്‍ഫ്‌ളുവന്‍സറുടെ കാര്‍ അടിമാലിയില്‍നിന്ന് പിടികൂടി
This is the title of the web page

ഇടുക്കി: ഭൂട്ടാന്‍ വഴി കോടികള്‍ നികുതി വട്ടിച്ചുള്ള വാഹന കടത്ത് കണ്ടെത്താനുള്ള കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി അടിമാലിയില്‍ നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം സ്വദേശിനിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുടെ കാര്‍ കസ്റ്റംസ് പിടികൂടി. ചിപ്പു എല്‍സി ഗേള്‍ എന്ന് അറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി ശില്‍പ്പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂയിസറാണ് പിടികൂടിയത്. മലപ്പുറം തിരൂരില്‍ നിന്നാണ് ഇവര്‍ വാഹനം വാങ്ങിയത്. മെക്കാനിക്ക് ജോലികള്‍ക്കായാണ് അടിമാലിയില്‍ എത്തിച്ചത്. 2023 സെപ്റ്റംബറിലാണ് മലപ്പുറം തിരൂര്‍ സ്വദേശികളായ ഡീലര്‍മാരില്‍നിന്ന് ശില്‍പ വാഹനം വാങ്ങിയത്. മുമ്പ് കര്‍ണാടക രജിസ്ട്രേഷന്‍ വാഹനമായിരുന്നു ഇത്. തിരൂര്‍ സ്വദേശികളായ ഡീലര്‍മാര്‍ കര്‍ണാടക വാഹന വകുപ്പില്‍ നിന്നുള്ള എന്‍ഒസിയും ആര്‍സി ബുക്കും കാണിച്ചിരുന്നുവെന്നും ശില്‍പ പറഞ്ഞു. കര്‍ണാടക സ്വദേശികള്‍ വാഹനം വാങ്ങിയത് കോയമ്പത്തൂരില്‍ നിന്നാണെന്ന് പറയപ്പെടുന്നു. നിലവില്‍ വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമയായ ശില്‍പ വാഹനത്തിന്റെ അഞ്ചാമത്തെ ഓണര്‍ ആണ്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് മെക്കാനിക്കല്‍ പെയിന്റിങ് വര്‍ക്കുകള്‍ക്കായി ശില്‍പ്പ കാര്‍ അടിമാലിയിലുള്ള വര്‍ക്ക് ഷോപ്പില്‍ എത്തിച്ചത്. റാലി ഡ്രൈവറായ ശില്‍പ്പ,  അധ്യാപന ജോലിയില്‍നിന്ന് മിച്ചം കിട്ടിയ തുക കൂട്ടി വെച്ചാണ് തിരൂര്‍ സ്വദേശികളില്‍ നിന്നും ലാന്‍ഡ് ക്രൂയിസര്‍ 96 മോഡല്‍ കാര്‍ 15 ലക്ഷം രൂപക്ക് വാങ്ങിയത്. വാഹനം നഷ്ടമായാല്‍ ഇതുവരെ താന്‍ കൂട്ടിവച്ച സമ്പാദ്യം ഇല്ലാതാകുമോയെന്ന ആശങ്കയും ശില്‍പ്പ പങ്ക് വച്ചു. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങള്‍ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അതില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. 36 കാറുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ബാക്കിയുള്ളവ തേടുകയാണ് അന്വേഷണസംഘം.

What's Your Reaction?

like

dislike

love

funny

angry

sad

wow