കെവിവിഇഎസ് യൂത്ത് വിങ് കട്ടപ്പനയില്‍ യുവജന സംഗമം നടത്തി
കെവിവിഇഎസ് യൂത്ത് വിങ് കട്ടപ്പനയില്‍ യുവജന സംഗമം നടത്തി
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് കട്ടപ്പന യൂണിറ്റ് യുവജന ദിനാഘോഷം സംഘടിപ്പിച്ചു. കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 1984 മുതലാണ് ജനുവരി 12 ദേശീയ യുവജനദിനമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റുകളിലും യുവജന ദിനാചരണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കട്ടപ്പനയിലും യുവജന സംഗമം നടത്തിയത്. മര്‍ച്ചന്റ്‌സ് യൂത്ത് വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിജോമോന്‍ ജോസിനെ അനുമോദിച്ചു. അജിത്ത് സുകുമാരന്‍ അധ്യക്ഷന്‍ ആയിരുന്നു. സിജോമോന്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. ജോഷി കുട്ടട, ഷിയാസ് എ കെ, ജിനേഷ് കക്കാട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?