കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 66-ാമത് വാര്‍ഷിക കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡോമിനിക് അയിലൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ദീര്‍ഘ കാലത്തെ സേവനത്തിനുശേഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന ജോജോ ജെ മോളോപറമ്പില്‍, ബിനോ ജോസഫ്, കൊച്ചുറാണി ഗബ്രിയേല്‍, സിസ്റ്റര്‍ മേരി ടോം എന്നിവരെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് മംഗലത്തില്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ സോണിയ ജെയ്ബി, പ്രിന്‍സിപ്പല്‍ മാണി കെ സി, പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ഹെഡ്മാസ്റ്റര്‍മാരായ ബിജുമോന്‍ ജോസഫ്, ദീപു ജേക്കബ്, ഫാ. മജു നിരവത്ത് എന്നിവര്‍ സംസാരിച്ചു. തുടന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?