എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അറ്റകുറ്റപ്പണി നടത്തണം: എഎപി പ്രതിഷേധം 11ന്
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അറ്റകുറ്റപ്പണി നടത്തണം: എഎപി പ്രതിഷേധം 11ന്

ഇടുക്കി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി 11ന് രാവിലെ 10.30ന് ബസ് തടഞ്ഞ് പ്രതിഷേധം നടത്തും. ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന മേല്‍ക്കൂരയും ഓരോ മഴയ്ക്കും ഓടയിലെ ചെളിയും മൂത്രവും വിസര്‍ജ്യവും കലര്‍ന്ന വെള്ളം പരന്നൊഴുകുന്നതിലൂടെയാണ് യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ബസ് കാത്തുനില്‍ക്കുകയും ചെയ്യുന്നത്. ഇത് കേരളത്തിന് അപമാനം എന്നതിലുപരി മനുഷ്യജീവന് അപകടമാണ്. ഈ അവസ്ഥ തുടരുന്നത് അറിഞ്ഞുകൊണ്ടുള്ള നരഹത്യയ്ക്ക് തുല്യമാണെന്ന് പാര്‍ട്ടി വിലയിരുത്തി.
സാമൂഹ്യനീതിയും ജനസുരക്ഷയും പൗരാവകാശമാണെന്ന് വിശ്വസിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും ഈ സമരത്തിന് പിന്തുണ നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ജില്ലാ പ്രസിഡന്റ് പൗലോസ് കെ.എ സംസ്ഥാന ട്രഷറര്‍ മോസസ് ഹെന്റി മോത്ത, സെക്രട്ടറി ഷക്കീര്‍ അലി, കമ്മിറ്റിയംഗം ജയദേവ് ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കെ എം, സെക്രട്ടറി തോമസ് പോള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






