യാത്രയ്ക്കിടെ ഒരുവയസുകാരന് ദേഹാസ്വാസ്ഥ്യം: നെടുങ്കണ്ടം-രാജാക്കാട് റൂട്ടില്‍ സ്വകാര്യ ബസിന്റെ ജീവന്‍രക്ഷാ യാത്ര
യാത്രയ്ക്കിടെ ഒരുവയസുകാരന് ദേഹാസ്വാസ്ഥ്യം: നെടുങ്കണ്ടം-രാജാക്കാട് റൂട്ടില്‍ സ്വകാര്യ ബസിന്റെ ജീവന്‍രക്ഷാ യാത്ര

കട്ടപ്പന : ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരുവയസുകാരനെ ആശുപത്രിയില്‍ എത്തിച്ചു. വ്യാഴാഴ്ച നെടുങ്കണ്ടം രാജാക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് ജോസഫ് ബസാണ് കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാനായി ജീവന്‍രക്ഷായാത്ര നടത്തിയത്. രാജാക്കാട്ടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മാങ്ങാത്തൊട്ടിയില്‍ എത്തിയപ്പോഴാണ് ഇതര സംസ്ഥാന തെഴിലാളിയുടെ ഒരുവയസുള്ള മകന് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഫിക്‌സ് ആണെന്ന് യാത്രക്കാരില്‍ ആരോ പറഞ്ഞു. പിന്നീടെല്ലാം സംഭവിച്ച് പെട്ടെന്നായിരുന്നു. കണ്ടക്ടര്‍ പ്രവീണ്‍ നീട്ടി ബെല്ലടിച്ചതോടെ ഡ്രൈവര്‍ റോബിന്‍ ഹെഡ് ലൈറ്റ് തെളിച്ച് ബസുമായി പാഞ്ഞു. ഉടന്‍ രാജകുമാരി ദേവമാതാ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ച് പ്രവേശിപ്പിച്ചു. യഥാസമയം ചികിത്സ ലഭ്യമാക്കിയതോടെ കുട്ടി മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാതെ സുഖമായിരിക്കുന്നു.
What's Your Reaction?






