പുളിയന്‍മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ കട്ടപ്പനയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി  

പുളിയന്‍മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ കട്ടപ്പനയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി  

Nov 25, 2026 - 15:43
 0
പുളിയന്‍മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ കട്ടപ്പനയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി  
This is the title of the web page

ഇടുക്കി: ലഹരിവിമുക്ത തലമുറയെയും ആരോഗ്യകരമായ സമൂഹത്തെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പുളിയന്മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ കട്ടപ്പനയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി. പൊതുസമ്മേളനത്തില്‍ റോയി കെ പൗലോസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെ തയ്യാറാക്കിയ മ്യൂസിക് ആല്‍ബത്തിന്റെ പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു. ചാവറ പബ്ലിക് സ്‌കൂള്‍ മലയാളം അധ്യാപകന്‍ അനീഷ് ഡേവിസ് വരികള്‍ എഴുതി, കോട്ടയം ഡി മീഡിയ ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കളിയാനിയില്‍ സിഎംഐ സംഗീതം നല്‍കിയ ഗാനം ലിബിന്‍ സ്‌കറിയയാണ് ആലപിച്ചിരിക്കുന്നത്. ക്യാമ്പസ് മാനേജര്‍ റവ. ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ റവ. ഫാ. ബേണി ജോസ് മാത്യു തറപ്പില്‍ സിഎംഐ, നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി, കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പന്‍, കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, നഗരസഭാ കൗണ്‍സിലര്‍ വി ആര്‍ സജി, പിടിഎ പ്രസിഡന്റ് ഷെമില്‍ എം എ എന്നിവര്‍ സംസാരിച്ചു. ക്രൈസ്റ്റ് കോളേജ് ഡയറക്ടറും ബര്‍സാറുമായ റവ. ഡോ. ലിജോ കൊച്ചുവീട്ടില്‍ സിഎംഐ വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരം നല്‍കി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. നഗരസഭാ കൗണ്‍സിലര്‍മാരായ സോണിയ ജെയ്ബി, ബേബി കുര്യന്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ യൂത്ത് വിങ് ഭാരവാഹികളായ അജിത്ത് സുകുമാരന്‍, സിജോമോന്‍ ജോസ്, മുന്‍ പിടിഎ പ്രസിഡന്റുമാരായ ബെന്നി കുര്യന്‍, ബോസ് പീറ്റര്‍ ചെമ്പകമംഗലം, രമേഷ് ജോസഫ് കല്ലറയ്ക്കല്‍ എന്നിവരും പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് കട്ടപ്പനയില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow