മാത്യു ബെന്നിക്ക് സിപിഎം 3 പശുക്കളെ കൈമാറി
മാത്യു ബെന്നിക്ക് സിപിഎം 3 പശുക്കളെ കൈമാറി

ഇടുക്കി: വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകന്‍ മാത്യു ബെന്നിക്ക് സിപിഎം മൂന്ന് പശുക്കളെ നല്‍കി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയും മൂലമറ്റം ഏരിയാ കമ്മിറ്റിയും കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണ് 3 പശുക്കളെയാണ് വാങ്ങിയത്. കൃഷ്ണഗിരിയില്‍ നിന്ന് വാങ്ങിയ എച്ച്എഫ് ഇനത്തില്‍പ്പെട്ട പശുക്കളെ തിങ്കളാഴ്ച രാവിലെ ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ നേതൃത്വത്തില്‍ മാത്യുവിന്റെ വീട്ടിലെത്തി കൈമാറി. പശുക്കളെ പരിപാലിക്കുന്നതിനായി തൊഴുത്ത് നിര്‍മിക്കുന്നത് ഉള്‍പ്പെടെ കുടുംബത്തിന് കൂടുതല്‍ സഹായം ആവശ്യമായി വന്നാല്‍ ലഭ്യമാക്കുമെന്ന് സി.വി വര്‍ഗീസ് പറഞ്ഞു. നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, ടി കെ ശിവന്‍ നായര്‍, കെ എല്‍ ജോസഫ്, മനു മാത്യു കുരുവേലി, പി വി സുമോദ്, ബോക്ക് പഞ്ചായത്ത് അംഗം ടെസിമോള്‍ മാത്യു എന്നിവരും പങ്കെടുത്തു
What's Your Reaction?






