പഴയരിക്കണ്ടം ഗവ. സ്‌കൂളില്‍ ജില്ലാ കരാട്ടെ ഗ്രേഡിങ് ടെസ്റ്റ് നടത്തി
പഴയരിക്കണ്ടം ഗവ. സ്‌കൂളില്‍ ജില്ലാ കരാട്ടെ ഗ്രേഡിങ് ടെസ്റ്റ് നടത്തി

ഇടുക്കി: പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളില്‍ ജില്ലാ കരാട്ടെ ഗ്രേഡിങ് ടെസ്റ്റ് നടത്തി. ഇടുക്കി ഡിവൈഎസ്പി ജാന്‍സന്‍ മാത്യു ഉദ്ഘാടനം ചെയ്തു. സ്വയം പ്രതിരോധം, കായികശേഷി, ആത്മവിശ്വാസം എന്നിവ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പിടിഎയുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമായി കരാട്ടെ ക്ലാസുകള്‍ നടത്തുന്നത്. 54 വിദ്യാര്‍ഥികള്‍ ഗ്രേഡിങ് ടെസ്റ്റില്‍ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് ജയന്‍ എ ജെ അധ്യക്ഷനായി. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഉഷ മോഹനന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഷിറ്റോ കരാട്ടെ ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിഹാന്‍ ബേബി മുഖ്യാഥതിയായി. ഹെഡ്മിസ്ട്രസ് ശാന്തി എസ്, എംപിടിഎ പ്രസിഡന്റ് ജ്യോതിഷ അരുണ്‍, പിടിഎ വൈസ് പ്രസിഡന്റ് ബിജു അറയ്ക്കല്‍, സ്റ്റാഫ് സെക്രട്ടറി രവികുമാര്‍ കെ വി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






