ഡിഎംഒ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി ജെപിഎച്ച്എന്‍
ഡിഎംഒ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി ജെപിഎച്ച്എന്‍

ഇടുക്കി: കേരള ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സസ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.എം.ഒ. ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.വി. സാജന്‍ ഉദ്ഘാടനം ചെയ്തു. നഴ്‌സുമാര്‍ക്കെതിരെ സിഐടയു സംസ്ഥാന സെക്രട്ടറി എളമരം കരീമിന്റെ പരാമര്‍ശത്തിനെതിരെയാണ് സമരം നടത്തിയത്. ജെപിഎച്ച്എന്‍ സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് സിന്ധു എന്‍ അധ്യക്ഷയായി.
ജില്ലാ സെക്രട്ടറി സിനി ആര്‍ .നായര്‍ വിഷയാവതരണം നടത്തി. ഷോളി ജേക്കബ്, ജോയിന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയംഗം സുഭാഷ് ചന്ദ്രബോസ്, സജിമോന്‍ ഡി.കെ, ശുഭ പി.എ. എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






